ചാവേറാക്രമണം: സൂത്രധാരനെ താലിബാൻ വധിച്ചു

Kabul Airport Blast
കാബൂൾ രാജ്യാന്തരവിമാനത്താവള കവാടത്തിൽ 2021 ഓഗസ്റ്റിൽ നടന്ന ചാവേറാക്രമണത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുന്നു. Photo: WAKIL KOHSAR / AFP (ഫയൽ ചിത്രം)
SHARE

വാഷിങ്ടൻ ∙ കാബൂൾ രാജ്യാന്തരവിമാനത്താവള കവാടത്തിൽ 2021 ഓഗസ്റ്റിൽ നടന്ന ചാവേറാക്രമണത്തിന്റെ സൂത്രധാരനായ ഐഎസ് ഭീകരനെ താലിബാൻ വധിച്ചതായി യുഎസ് അധികൃതർ അറിയിച്ചു. താലിബാനും ഐഎസും തമ്മിൽ തെക്കൻ അഫ്ഗാനിൽ ഈ മാസാദ്യം നടന്ന ഏറ്റുമുട്ടലുകൾക്കിടെയാണു ഭീകരനേതാവ് വധിക്കപ്പെട്ടത്. കൊല്ലപ്പെട്ടത് കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണു യുഎസ് ഇന്റലിജൻസ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചത്. ഭീകരനേതാവിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

അഫ്ഗാനിൽനിന്നുള്ള യുഎസ് സേനാപിന്മാറ്റത്തിനിടെയുണ്ടായ ഭീകരാക്രമണത്തിൽ 13 യുഎസ് സൈനികരും 170 അഫ്ഗാൻകാരുമാണു കൊല്ലപ്പെട്ടത്. താലിബാൻ അധികാരംപിടിച്ചതിനുപിന്നാലെ രാജ്യം വിടാനായി പതിനായിരങ്ങളാണ് ആ ദിവസങ്ങളിൽ വിമാനത്താവളത്തിൽ തിങ്ങിക്കൂടിയത്.

English Summary: Taliban kills mastermind behind Kabul airport suicide attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.