അഭയം തേടുന്നവർക്കെതിരെ വാതിലടയ്ക്കരുത്: മാർപാപ്പ

POPE-HUNGARY/
ഹംഗറിയിലെ ബുഡാപെസ്റ്റിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പ. ചിത്രം:റോയിട്ടേഴ്സ്
SHARE

ബുഡാപെസ്റ്റ് (ഹംഗറി) ∙ അടഞ്ഞ വാതിലുകൾ സങ്കടമുണ്ടാക്കുന്നതാണെന്നും അശരണർക്കും വേദന അനുഭവിക്കുന്നവർക്കും നേരെ ഒരിക്കലും വാതിലുകൾ അടയ്ക്കരുതെന്നും ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു. യുക്രെയ്ൻ യുദ്ധത്തിന് നയതന്ത്ര ചർച്ചയിലൂടെ പരിഹാരം കാണണമെന്നും ത്രിദിന ഹംഗറി സന്ദർശനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ഡാന്യൂബ് നദിക്കരയിലെ കൊസ്സുത്ത് ലയോസ് ചത്വരത്തിലെ തുറന്ന വേദിയിൽ കുർബാനമധ്യേ പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞു. 

അഭയം തേടിയെത്തുന്നവരെ ഇടുങ്ങിയ ദേശീയവാദത്തിന്റെ പേരു പറഞ്ഞ് ഉപേക്ഷിക്കരുതെന്നും മാർപാപ്പ പറഞ്ഞു. പ്രസിഡന്റ് കാതലിൻ നൊവാക്, പ്രധാനമന്ത്രി വിക്ടർ ഒർബാൻ എന്നിവരുൾപ്പെടെ അരലക്ഷത്തിലേറെപ്പേർ പങ്കെടുത്തു. കടുത്ത ദേശീയവാദിയായ ഒർബാൻ അനിയന്ത്രിത കുടിയേറ്റത്തെ എതിർക്കുന്നയാളാണ്.

യുക്രെയ്നിലെയും റഷ്യയിലെയും ജനങ്ങൾക്കായി പ്രാർഥിച്ച മാർപാപ്പ എല്ലാവരിലും സമാധാനാഭിലാഷം നിറയട്ടെയെന്നും ആശംസിച്ചു. കത്തോലിക്കാ സർവകലാശാലയിൽ യുവജന സമ്മേളനത്തിൽ പങ്കെടുത്തശേഷം മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങി.

English Summary: Pope Francis returns from Hungary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.