ADVERTISEMENT

ജറുസലം ∙ 87 ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന പലസ്തീനിയൻ പോരാളി ഖാദർ അദ്നാൻ (45) ഇസ്രയേലിലെ ജയിലിൽ മരിച്ചു. 3 പതിറ്റാണ്ടിനിടെ ആദ്യമാണ് ഇസ്രയേൽ ജയിലിൽ നിരാഹാരത്തെ തുടർന്ന് തടവുകാരൻ മരിക്കുന്നത്. 

നിരോധിത സംഘടനയായ പലസ്തീനിയൻ ഇസ്‌ലാമിക് ജിഹാദുമായി ബന്ധം ആരോപിച്ച് ഫെബ്രുവരി 5ന് അറസ്റ്റിലായ അദ്നാൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ സ്വദേശിയാണ്. 2011 മുതൽ പല തവണ ഇസ്രയേലിന്റെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീർഘകാല നിരാഹാരത്തിലൂടെ മുൻപും ലോകശ്രദ്ധ നേടിയിരുന്നു. പലസ്തീൻകാരായ തടവുകാരുടെ നിരാഹാരം പുതിയ സംഭവമല്ലെങ്കിലും 1992 നു ശേഷം ഇതാദ്യമാണു മരണം. 

അവശനിലയിലായിട്ടും ഡോക്ടറെ കാണാനോ ചികിത്സ തേടാനോ അദ്നാൻ വിസമ്മതിച്ചെന്ന് ജയിൽ അധികൃതർ പറഞ്ഞു. എന്നാൽ, ഇതു ശരിയല്ലെന്നും അദ്ദേഹത്തിന് വൈദ്യസഹായം നിഷേധിച്ചെന്നും അഭിഭാഷകൻ ആരോപിച്ചു. 

അനുശോചനവുമായി ഗാസയിൽ നൂറു കണക്കിനാളുകളുടെ റാലി നടന്നു. ഇസ്രയേലിൽ 3 റോക്കറ്റുകൾ പതിച്ചതായി സൈന്യം അറിയിച്ചു.

 

English Summary: Palestinian Khader Adnan dies in Israel jail after 87-day hunger strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com