പ്രതിമ ഭുല്ലർ ന്യൂയോർക്ക് പൊലീസിൽ ക്യാപ്റ്റൻ; ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി

pratima-bhullar-maldonado
പ്രതിമ ഭുല്ലർ മാൾഡൊനാഡോ
SHARE

ന്യൂയോർക്ക് ∙ സിഖ് ടാക്സി ഡ്രൈവറുടെ മകളായി ന്യൂയോർക്കിൽ പഠിച്ചുവളർന്ന പ്രതിമ ഭുല്ലർ മാൾഡൊനാഡോ ഇനി പൊലീസ് ക്യാപ്റ്റൻ. ന്യൂയോർക്ക് പൊലീസ് വകുപ്പിൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻവംശജയാണ്. 33,787 ജീവനക്കാരുളള ന്യൂയോർക്ക് പൊലീസിൽ ഏഷ്യക്കാർ 10.5%. സിഖ് വംശജർ ഏറെയുള്ള ക്വീൻസിലെ സൗത്ത് റിച്ച്മണ്ട് ഹില്ലിലാണു നിയമനം. പഞ്ചാബിൽനിന്ന് ഒൻപതാം വയസ്സിൽ അച്ഛനമ്മമാർക്കൊപ്പം ന്യൂയോർക്കിലേക്കു കുടിയേറിയ പ്രതിമ കാൽനൂറ്റാണ്ടു ജീവിച്ചതും ഇവിടെയാണ്. 

English Summary : Pratima Bhullar Maldonado Indian-origin become New York Police Captain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA