ചൈന എതിർത്തു; തയ്‍വാനെ തള്ളി ഡബ്ല്യുഎച്ച്ഒ

who-logo
ജനീവയിലെ ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ഡബ്ല്യുഎച്ച്ഒ ലോഗോ. Image: FABRICE COFFRINI / AFP
SHARE

ജനീവ (സ്വിറ്റ്സർലൻഡ്) ∙ ലോകാരോഗ്യ സംഘടനയുടെ വാർഷിക സമ്മേളനത്തിൽ ചൈനയുടെ എതിർപ്പിനെ തുടർന്ന് തയ്‍വാനെ ക്ഷണിച്ചില്ല. 30 വരെ നടക്കുന്ന സമ്മേളനത്തിലേക്കു ക്ഷണം ലഭിക്കാനായി തയ്‍വാന് മറ്റു രാജ്യങ്ങളുടെ പിന്തുണ നേടിയെങ്കിലും ചൈനയും പാക്കിസ്ഥാനും ശക്തമായി എതിർത്ത് തടയുകയായിരുന്നു. തയ്‍വാൻ പ്രത്യേക രാജ്യമല്ലെന്നും ചൈനയുടെ ഭാഗമായ ദ്വീപാണെന്നുമാണ് അവരുടെ അവകാശവാദം. തയ്‍വാനിലെ 2.3 കോടി ജനങ്ങളെ അപമാനിക്കുന്ന നടപടിയാണ് ലോകാരോഗ്യ സംഘടനയുടേതെന്ന് തയ്‍വാൻ പ്രതികരിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പങ്കെടുക്കുന്നുണ്ട്.

English Summary: Taiwan excluded from WHO annual assembly following Chinese opposition

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA