ഇസ്‌ലാമാബാദ് ∙ കഴിഞ്ഞ മാർച്ചിൽ കോടതിവളപ്പിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട 8 കേസുകളിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. തെഹ്‌രികെ ഇൻസാഫ് പാർട്ടി അധ്യക്ഷൻ കൂടിയായ ഇമ്രാൻഖാൻ മാർച്ച് 18ന് തോഷഖാന അഴിമതിക്കേസ് വിചാരണയ്ക്കായി കോടതിയിൽ ഹാജരായപ്പോൾ അനുയായികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണു കേസെടുത്തത്. അന്ന് 25 സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റിരുന്നു.
ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയിൽ നിന്ന് അവ കുറഞ്ഞവിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റെന്നാണു തോഷഖാന കേസ്.
English Summary: Imran Khan gets bail in eight cases