ലണ്ടൻ ∙ വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെർ കൗണ്ടിയിലെ പ്രിസ്റ്റൻ നഗരത്തിന്റെ മേയറായി ഇന്ത്യൻ വംശജനായ യാക്കൂബ് പട്ടേൽ ചുമതലയേറ്റു. ഗുജറാത്തിലെ ബാറൂച്ചിൽ ജനിച്ച യാക്കൂബ് 1976 ൽ ബറോഡ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദം നേടിയ ശേഷമാണ് ഇംഗ്ലണ്ടിലെത്തിയത്. 1979 മുതൽ പ്രിസ്റ്റൻ കോർപറേഷനിൽ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്തു. 1995 ൽ ലേബർ പാർട്ടി കൗൺസിലറായ യാക്കൂബ് കഴിഞ്ഞ വർഷം മേയ് മുതൽ ഡപ്യൂട്ടി മേയറായിരുന്നു.
English Summary : Indian origin mayor of Priston city