ദുബായ്∙ അറബ് മേഖലയിൽ നിന്ന് ആദ്യ വനിതയെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച് സൗദി. റയ്യന്നാ ബർനാവി, സഹ സഞ്ചാരി അലി അൽ ഖർണി എന്നിവരുമായി സ്പേസ് എക്സ് ഡ്രാഗൺ എന്ന ബഹിരാകാശ പേടകം ഇന്നലെ ഇന്ത്യൻ സമയം 6.45ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തി.
ഒരേ സമയം രണ്ട് സഞ്ചാരികളെ ബഹിരാകാശ നിലയത്തിൽ എത്തിക്കുന്ന അറബ് രാജ്യമെന്ന ബഹുമതിയും ഇനി സൗദിക്കു സ്വന്തം. ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്ന് പുലർച്ചെ പുറപ്പെട്ട പേടകം 16 മണിക്കൂറു കൊണ്ടാണ് ബഹിരാകാശ നിലയത്തിലെത്തിയത്. 30നു ഭൂമിയിലേക്കു തിരിക്കുന്ന സംഘം ഫ്ലോറിഡ തീരത്ത് ലാൻഡ് ചെയ്യുമെന്നു നാസ അറിയിച്ചു.
English Summary: Saudi austronauts successfully reaches space station