പണം കൊടുത്ത് പൊലീസ് സുരക്ഷ: ഹാരി രാജകുമാരന് പ്രതികൂല വിധി

ഹാരി രാജകുമാരൻ (ഫയൽ ചിത്രം)
SHARE

ലണ്ടൻ ∙ യുഎസിൽനിന്ന് ബ്രിട്ടനിലെത്തുമ്പോൾ പണം മുടക്കി പൊലീസ് സുരക്ഷ നേടിയെടുക്കാനുള്ള ഹാരി രാജകുമാരന്റെ ശ്രമം ഹൈക്കോടതി തടഞ്ഞു. 

ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ മകനായ ഹാരി 3 വർഷം മുൻപു രാജകൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളിൽനിന്ന് ഒഴിവായതോടെ വിഐപി സുരക്ഷ റദ്ദാക്കിയതു സംബന്ധിച്ച് ഇനി വ്യവഹാരങ്ങളൊന്നും പാടില്ലെന്നും കോടതി വ്യക്തമാക്കി. 

പണം കൊടുത്താൽ പൊലീസുകാരെ സുരക്ഷാഭടന്മാരായി കിട്ടുമെന്ന സ്ഥിതി വന്നാൽ ബ്രിട്ടനിലെ സമ്പന്നരായ പ്രമുഖരെല്ലാം ആ സേവനം ആവശ്യപ്പെട്ടു രംഗത്തെത്തുമെന്ന് പൊലീസിന്റെയും സർക്കാരിന്റെയും അഭിഭാഷകർ ചൂണ്ടിക്കാട്ടി. 

English Summary :  Unfavorable ruling for Prince Harry on paid police security

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA