ക്ഷേത്രങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ കർശന നടപടിയെന്ന് ഓസ്ട്രേലിയ

HIGHLIGHTS
  • കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് കിട്ടിയെന്ന് നരേന്ദ്ര മോദി
modi-in-sidney
സിഡ്നിയിൽ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും. ചിത്രം: പിടിഐ
SHARE

സിഡ്നി ∙ ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതും ഖലിസ്ഥാൻ അനുകൂല ശക്തികൾ പ്രവർത്തിക്കുന്നതും തടയാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വിഘടനവാദികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിച്ചെന്നും ഭാവിയിലും അതു തുടരുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും പറഞ്ഞു. ഓസ്ട്രേലിയ സന്ദർശനത്തിന്റെ മൂന്നാംദിവസം ഇരു പ്രധാനമന്ത്രിമാരും ഏതാനും കരാറുകൾ ഒപ്പുവച്ചു.

ഇരു രാജ്യങ്ങളിലെയും വിദ്യാർഥികൾക്കും ഗവേഷകർക്കും മികച്ച പഠനാവസരം തുറന്നുകൊടുക്കുന്ന കുടിയേറ്റ സഹകരണ കരാർ (മൈഗ്രേഷൻ മൊബിലിറ്റി പാർട്ണർഷിപ് എഗ്രിമെന്റ്) നിലവിൽ വന്നു. വിദ്യാർഥികൾക്കു പുറമേ വ്യവസായ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റത്തിന് കരാർ ലക്ഷ്യമിടുന്നു. ഇന്ത്യ– ഓസ്ട്രേലിയ വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറിനും (സിഇസിഎ) തീരുമാനമായി.

പുനരുപയോഗ ഇന്ധനത്തിന്റെ മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കുന്ന ഗ്രീൻ ഹൈഡ്രജൻ ടാസ്ക്ഫോഴ്സിന്റെ കാര്യത്തിലും കരാറായി. ഇന്ത്യയിൽ ടെലികോം, ഡിജിറ്റൽ, സെമികണ്ടക്ടർ മേഖലകളിൽ നിക്ഷേപം നടത്താൻ ഓസ്ട്രേലിയൻ വ്യവസായികളെ നരേന്ദ്ര മോദി ക്ഷണിച്ചു. വ്യവസായ സമൂഹത്തെ അഭിസംബോധന ചെയ്യവെ നിക്ഷേപരംഗത്ത് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കിയതായും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തിലെ പുരോഗതി ട്വന്റി ട്വന്റി ക്രിക്കറ്റുപോലെ വേഗമുള്ളതാണെന്ന് മോദി പറഞ്ഞു.

Engish Summary : Australia says violence against temples may be dealt strictly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA