ചൈനയുടെ സ്വന്തം യാത്രാവിമാനം സർവീസ് തുടങ്ങി

made-in-china-plane
SHARE

ബെയ്ജിങ് ∙ വിമാന നിർമാണമേഖലയിൽ പടിഞ്ഞാറൻ കമ്പനികളായ ബോയിങ്ങിന്റെയും എയർബസിന്റെയും മേൽക്കോയ്മ തകർക്കാൻ ലക്ഷ്യമിട്ട് ചൈന സ്വന്തമായി നിർ‍മിച്ച യാത്രാവിമാനം ‘സി919’ സർവീസ് തുടങ്ങി. ചൈനയുടെ ഏവിയേഷൻ കോർപറേഷനായ കൊമാക് നിർമിച്ച് ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള വിമാനം 128 യാത്രക്കാരുമായി ഇന്നലെ രാവിലെ ഷാങ്ഹായിൽനിന്നു പറന്നുപൊങ്ങി. 2 മണിക്കൂർ 25 മിനിറ്റിനുശേഷം ഉച്ചയ്ക്ക് 12.31ന് ബെയ്ജിങ്ങിൽ തിരിച്ചിറങ്ങി. 

ചൈനയുടെ വിമാനനിർമാണപദ്ധതി 16 വർഷം മുൻപാണു തുടങ്ങിയത്. ചൈന ഈസ്റ്റേൺ എയർലൈൻസ് ഇത്തരം 5 വിമാനങ്ങൾക്കുള്ള ഓർഡർ നൽകിയിട്ടുണ്ട്. തദ്ദേശീയമായി നിർമിച്ചതെന്നു ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ഇരട്ട എൻജിൻ വിമാനത്തിന്റെ എൻജിനും മറ്റു പല ഭാഗങ്ങളും പടിഞ്ഞാറുനിന്നാണെന്നു ബിബിസിയും അൽ ജസീറയും ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ‌

English Summary: Made in China passenger Jet maiden flight

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.