എർദൊഗാൻ വീണ്ടും തുർക്കി പ്രസിഡന്റ്; തിരഞ്ഞെടുപ്പിൽ 52.14% വോട്ട് നേടി
Mail This Article
അങ്കറ ∙ തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്യിപ് എർദൊഗാൻ വിജയം നേടി.രണ്ടാം ഘട്ടത്തിലെ ആദ്യഫലങ്ങളിൽ എർദൊഗാൻ മുന്നിലായിരുന്നു.എല്ലാവോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ എർദൊഗാന് 52.14%, എതിർസ്ഥാനാർഥി കമാൽ കിലിച്ദാറുലുവിന് 47.86% എന്നിങ്ങനെയായിരുന്നു വോട്ടുനില.
20 വർഷമായി എർദൊഗാനാണ് തുർക്കി ഭരിക്കുന്നത്. 2014 തൊട്ട് ഇതു മൂന്നാം തവണയാണ് എർദൊഗാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടുന്നത്. അതിനു മുൻപ് 11 വർഷം തുർക്കിയുടെ പ്രധാനമന്ത്രിയുമായിരുന്നു.14നു നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ എർദൊഗാന് 49.51% വോട്ടും കിലിച്ദാറുലുവിനു 44.88% വോട്ടുമാണു ലഭിച്ചത്. സ്ഥാനാർഥികൾക്കാർക്കും അന്ന് 50% വോട്ടു കിട്ടാതിരുന്നതിനാലാണ് ആദ്യ രണ്ടു സ്ഥാനക്കാർ മാത്രം മത്സരിക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്നലെ നടന്നത്.
English Summary : Erdogan again as Turkey president