മാർപാപ്പയ്ക്ക് വീണ്ടും വൻകുടലിൽ ശസ്ത്രക്രിയ

pope-francis-rome
SHARE

റോം ∙ വൻകുടലിലെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ഫ്രാൻസിസ് മാർപാപ്പയെ ഗെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 ൽ മാർപാപ്പ ഇതേ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി വൻകുടലിന്റെ 33 സെന്റിമീറ്റർ നീക്കം ചെയ്തിരുന്നു. അതേ ഭാഗത്ത് വീണ്ടും തടസ്സം രൂപപ്പെട്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തുന്നത്. ജനറൽ അനസ്തീസിയ നൽകി നടത്തുന്ന ശസ്ത്രക്രിയയെ തുടർന്ന് മാർപാപ്പയ്ക്ക് ദിവസങ്ങളോളം വിശ്രമം വേണ്ടിവരും. 

ചൊവ്വാഴ്ച മാർപാപ്പ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി മടങ്ങിയിരുന്നു. വയറുവേദന മൂലം മാർച്ചിൽ മാർപാപ്പ 3 ദിവസം ആശുപത്രിയിൽ കഴിഞ്ഞിരുന്നു. കടുത്ത മുട്ടുവേദന മൂലം ചക്രക്കസേരയിലാണ് 86കാരനായ മാർപാപ്പയുടെ സഞ്ചാരം. 

English Summary : Pope Francis has surgery again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.