റബാത്ത് ∙ വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഭൂകമ്പത്തിൽ മരണം 2497 ആയി. സ്പെയിൻ, ബ്രിട്ടൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള തിരച്ചിൽ സംഘം നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാനാണു സാധ്യത. 2500 പേർക്കു ഗുരുതര പരുക്കുമുണ്ട്. കാണാതായവരുടെ കണക്കു പുറത്തുവിട്ടിട്ടില്ല. ഭൂകമ്പം കനത്ത പ്രഹരമേൽപ്പിച്ച മലയോരമേഖലയിൽ പലയിടത്തും റോഡ് നശിച്ചതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. 1960 ൽ 12,000 പേർ കൊല്ലപ്പെട്ടതിനു ശേഷമുള്ള അതിശക്തമായ ഭൂകമ്പമാണിത്.
Content Highlight: Morocco Earthquake