തയ്‌വാൻ കടലിൽ സൈനികാഭ്യാസം; യുഎസിന് പിന്നാലെ ചൈനയും
Mail This Article
തായ്പെയ് ∙ ശനിയാഴ്ച യുഎസ്, കാനഡ എന്നീ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ തയ്‌വാൻ കടലിടുക്കിൽ എത്തിയതിനു പിന്നാലെ സൈനികശേഷി പ്രകടിപ്പിച്ചു ചൈനയും രംഗത്തെത്തി. തിങ്കളാഴ്ചയാണു ചൈനയുടെ 20 യുദ്ധക്കപ്പലുകലും 22 പോർവിമാനങ്ങളും തയ്‌വാൻ തീരത്തുനിന്ന് 110 കിലോമീറ്റർ തെക്കുകിഴക്കായി എത്തിയത്. വിമാനവാഹിനിയും മുങ്ങിക്കപ്പലുകളുമുണ്ട്. അഭ്യാസത്തിന്റെ ഭാഗമാണിതെന്നു ചൈന വ്യക്തമാക്കി.
പതിവു സമുദ്രനിരീക്ഷണത്തിന്റെ ഭാഗമായാണു യുഎസിന്റെയും കാനഡയുടെയും യുദ്ധക്കപ്പലുകൾ തയ്‌വാൻ കടലിടുക്കിലൂടെ കടന്നുപോകുന്നത്. എന്നാലിതു പ്രകോപനപരമാണെന്നാണു ചൈനയുടെ പ്രതികരണം. തയ്‌വാൻ യുഎസുമായി അടുക്കുന്നതാണു ചൈനയുടെ രോഷത്തിനു കാരണം. തയ്‍വാൻ ചൈനയുടെ ഭാഗമാണെന്നാണ് അവരുടെ നിലപാട്.
English Summary : After US and Canada warships arrived in Taiwan sea, China also showed its military capabilities.