ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് ഒരു ശിശുസംരക്ഷണ സംരംഭത്തിലുള്ള സാമ്പത്തിക താൽപര്യം സംബന്ധിച്ച അന്വേഷണവിവരം അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് പുറത്തുവിട്ടതിന് പാർലമെന്ററി സമിതി അദ്ദേഹത്തെ ശാസിച്ചു. അനവധാനതകൊണ്ടു സംഭവിച്ചതുമാണെങ്കിലും പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് വിലയിരുത്തിയ ഹൗസ് ഓഫ് കോമൺസ് കമ്മിറ്റി ഓൺ സ്റ്റാൻഡേർഡ്സ് നടപടിയൊന്നും ശുപാർശ ചെയ്യുന്നില്ലെന്നും അറിയിച്ചു.
കോറു കിഡ്സ് എന്ന സ്ഥാപനത്തിൽ അക്ഷതയ്ക്കുള്ള സാമ്പത്തിക താൽപര്യം സുനക് മറച്ചുവച്ചതുമായി ബന്ധപ്പെട്ടതാണ് അന്വേഷണം. ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട ജോലിക്കാർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കായി ബന്ധപ്പെടേണ്ട 6 ഏജൻസികളിൽ ഒന്നാണ് കോറു കിഡ്സ്.
English Summary : Investigation details released, Rebuke to Sunak