ഭൂമിക്ക് പുറത്തും ജീവനുണ്ട്, കണ്ടെത്തും; യുഎഫ്ഒ പ്രതിഭാസം വ്യോമസുരക്ഷയ്ക്ക് ഹാനികരം: നാസ

moon
SHARE

ന്യൂയോർക്ക് ∙ ഭൂമിക്കു പുറത്ത് ജീവനുണ്ടെന്നാണു കരുതുന്നതെന്നും ഭൂമി പോലെ പ്രപഞ്ചത്തിൽ ജീവസാധ്യതയുള്ള ഗ്രഹം വരുംകാലങ്ങളിൽ കണ്ടെത്തുമെന്നും നാസ മേധാവി ബിൽ നെൽസൺ പറഞ്ഞു. അജ്ഞാതപേടകങ്ങളെക്കുറിച്ചുള്ള നാസയുടെ പഠനങ്ങളും നിഗമനങ്ങളും റിപ്പോർട്ടായി പുറത്തിറക്കുകയായിരുന്നു അദ്ദേഹം. 

യുഎഫ്ഒ പ്രതിഭാസങ്ങൾ യുഎസിന്റെ വ്യോമസുരക്ഷയ്ക്ക് ഹാനികരമാണെന്ന് റിപ്പോർട്ട് പറയുന്നു. അജ്ഞാത പേടകങ്ങൾക്ക് അന്യഗ്രഹജീവികളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഈ പേടകങ്ങളെന്താണെന്നും അറിയില്ല. അടുത്തിടെ വളരെ വിശ്വാസ്യതയുള്ള വ്യക്തികൾ പോലും അജ്ഞാത പേടകങ്ങൾ കണ്ടെന്ന് വിവരം നൽകി. അന്യഗ്രഹജീവികളെക്കുറിച്ച് നൂതന സാങ്കേതികവിദ്യകൾ, ബഹിരാകാശ പേടകങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് പഠനം നടത്തണം–റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അജ്ഞാതപേടകങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനായി പ്രത്യേകമൊരു ഗവേഷണ ഡയറക്ടറെ നിയമിച്ചെന്നും നാസ അറിയിച്ചു.

English Summary : There is life outside of Earth and will find out says NASA chief

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.