ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജനായ സൈക്യാട്രിസ്റ്റ് ‘സുകുമാരക്കുറുപ്പ്’ പരോളിനിടെ മരിച്ചു

Mail This Article
ജൊഹാനസ്ബർഗ് ∙ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ ശേഷം അക്രമികൾ അവരെ തട്ടിക്കൊണ്ടു പോയെന്നറിയിച്ചു പൊലീസിനെ ആദ്യം വഴിതെറ്റിച്ച മനോരോഗവിദഗ്ധനായ ഇന്ത്യൻ ‘സുകുമാരക്കുറുപ്പ്’ ഒമർ സബാഡിയ (72) പരോളിനിടെ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ സൈക്യാട്രിസ്റ്റ് ആയിരുന്ന സബാഡിയ 1996 ൽ നടത്തിയ കൊലപാതകത്തിന് 50 കൊല്ലത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയപ്പോഴാണ് മരിച്ചത്.
8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയ്ക്കു വേണ്ടിയാണു മലയാളി പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് 1984 ൽ കൊലപാതകം നടത്തിയതെങ്കിൽ മെഡിക്കൽ വിദ്യാർഥിനിയായ ഭാര്യ സഹീദയുടെ 20 ലക്ഷം ഡോളർ ഇൻഷുറൻസ് തുക തട്ടാനായിരുന്നു സബാഡിയയുടെ ക്വട്ടേഷൻ.
ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ് 3 മക്കളോടൊപ്പം പൊലീസിനു മുന്നിൽ കരഞ്ഞു സഹായം അഭ്യർഥിച്ച സബാഡിയ തുടക്കത്തിൽ എല്ലാവരെയും കബളിപ്പിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി. മരത്തിൽ കെട്ടിയിട്ട നിലയിൽ സഹീദയുടെ മൃതദേഹം 22 ദിവസങ്ങൾക്കു ശേഷം കണ്ടെത്തി.
English Summary : South African Psychiatrist Omar Sabadia died