പലസ്തീൻ ക്യാംപിൽ ഇസ്രയേൽ റെയ്ഡ്; 2 മരണം

Mail This Article
×
റാമല്ല ∙ വെസ്റ്റ് ബാങ്കിലെ തുർകരീം പട്ടണത്തിലെ നൂർ ഷംസ് അഭയാർഥിക്യാംപിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിൽ 2 പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. അസിദ് അബു അലി (21) , അബ്ദുൽറഹ്മാൻ അബു ദാഗേഷ് (32) എന്നിവരാണു കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അഭയാർഥി ക്യാംപിൽ റെയ്ഡിനായി ഇസ്രയേലി സൈനികർ എത്തിയപ്പോൾ ശക്തമായ ചെറുത്തുനിൽപുണ്ടായി. സ്ഫോടനങ്ങളിൽ റോഡുകളും കെട്ടിടങ്ങളും തകർന്നു.
ഇതേസമയം, വെസ്റ്റ് ബാങ്കിലെ ബിർസേത് യൂണിവേഴ്സിറ്റി ക്യാംപസിൽ ഇസ്രയേൽ സേന റെയ്ഡ് നടത്തി 9 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഹമാസിനെ പിന്തുണയ്ക്കുന്ന ഇവർ ഇസ്രയേലിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി സേന ആരോപിച്ചു. എന്നാൽ വിദ്യാർഥികളുടെ ഹമാസ് ബന്ധം സർവകലാശാല നിഷേധിച്ചു.
English Summary:Israel kills two Palestinians amid surge in military raids
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.