ADVERTISEMENT

അബുദാബി∙ യുവജനങ്ങളുടെ  പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാൻ താൽപര്യമുള്ളവർക്ക് യുഎഇ മന്ത്രിയാകാൻ അവസരം. കഴിവുള്ള സത്യസന്ധരായ സ്വദേശികൾ കാബിനറ്റ് മന്ത്രാലയത്തിന് ഇമെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

യുഎഇയെക്കുറിച്ചുള്ള അറിവ്, രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ധീരതയും ശക്തിയും, രാജ്യത്തെ സേവിക്കാനുള്ള താൽപര്യം എന്നിവയാണ് പ്രധാന നിബന്ധനകൾ. 2016ൽ യുവജന സഹമന്ത്രിയെ സർവകലാശാലകൾ നാമനിർദേശം ചെയ്തവരിൽ നിന്നാണ് തിര‍ഞ്ഞെടുത്തത്. 22-ാം വയസ്സിൽ ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്‌റൂയി മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

English Summary: UAE Advertises for Minister for Youth Affairs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT