യുഎസ് സെനറ്റർ ഫൈൻസ്റ്റൈൻ അന്തരിച്ചു
Mail This Article
×
വാഷിങ്ടൻ ∙ യുഎസ് രാഷ്ട്രീയത്തിലെ വനിതാമുന്നേറ്റത്തിനു ചുക്കാൻ പിടിച്ച ഡെമോക്രാറ്റ് പാർട്ടി നേതാവും സെനറ്റ് അംഗവുമായ ഡയൻ ഫൈൻസ്റ്റൈൻ (90) അന്തരിച്ചു. സാൻഫ്രാൻസിസ്കോയിലെ ആദ്യ വനിതാ മേയർ, കലിഫോർണിയയിൽനിന്നുളള ആദ്യ വനിതാ സെനറ്റർ എന്നിങ്ങനെ പുതിയ ചരിത്രം കുറിച്ച നേതാവാണ്.
1992 മുതൽ 6 തവണയായി 3 പതിറ്റാണ്ടു സെനറ്റ് അംഗമായി. തോക്കുനിയന്ത്രണ നിയമത്തിനു വേണ്ടി പോരാടി ശ്രദ്ധ നേടി. ഭീകരക്കുറ്റം സംശയിച്ചു തടവിലുള്ള വിദേശികൾക്കു നേരെ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പ്രയോഗിച്ച മൂന്നാംമുറകളെപ്പറ്റി വിശദറിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി അധ്യക്ഷപദം വഹിച്ച ആദ്യ വനിതയായ ഫൈൻസ്റ്റൈനാണ്.
English Summary: US Senator Feinstein has passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.