പാക്കിസ്ഥാനിൽ ഭീകരൻ കൈസർ ഫാറൂഖിനെ വെടിവച്ചുകൊന്നു
Mail This Article
×
കറാച്ചി ∙ മുംബൈയിൽ 2008ൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വലംകൈ ആയ ഭീകരൻ മുഫ്തി കൈസർ ഫാറൂഖിനെ അജ്ഞാതർ വെടിവച്ചുകൊന്നു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ പ്രധാന നേതാവാണ് കൈസർ ഫാറൂഖ് (30). കറാച്ചിയിലെ സാമനാബാദിൽ ശനിയാഴ്ചയാണ് കൈസറിനു വെടിയേറ്റത്. പിന്നിൽ നിന്നു വെടിയേറ്റ കൈസർ ആശുപത്രിയിലാണു മരിച്ചത്. സംഭവത്തെ തുടർന്ന് കറാച്ചിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പാക്ക് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കാൻ സാധ്യതയുള്ളതാണ് കൈസറിന്റെ വധം. ഫാറൂഖിനൊപ്പം വെടിയേറ്റ വിദ്യാർഥിയായ ഫാറൂഖ് ഷക്കീറിന്റെ (10) നില ഗുരുതരമായി തുടരുന്നു.
English Summary: Pakistan terrorist Qaiser Farooq shot dead
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.