ബാങ്കോക്ക് മാളിൽ 14 വയസ്സുകാരൻ മൂന്നു പേരെ കൊന്നു

Mail This Article
×
ബാങ്കോക്ക് ∙ ഷോപ്പിങ് മാളിൽ 14 വയസ്സുകാരൻ 3 പേരെ വെടിവച്ചുകൊന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തായ് സിയാം പാരഗൺ മാളിൽ വൻ തിരക്കുള്ളപ്പോഴാണു വെടിവയ്പുണ്ടായത്. ഷോപ്പിങ്ങിനെത്തിയവർ ചിതറിയോടി. 6 പേർക്കു പരിക്കുണ്ട്.
പ്രീസ്കൂൾ കുട്ടികളടക്കം 36 പേർ ഡേകെയർ സെന്ററിൽ കൊല്ലപ്പെട്ടതിന്റെ വാർഷികദിനാചരണത്തിനൊരുങ്ങുമ്പോഴാണു പുതിയ സംഭവം. സിയാമിലെ റെയിൽവേ സ്റ്റേഷനിൽ എത്താതെ പ്രതിയെ തടയാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. 2020ൽ ഒരു സൈനികൻ തായ്‌ലൻഡിലെ മാളിൽ നടത്തിയ വെടിവയ്പിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.
English Summary: 14 year old boy killed three people in a Bangkok mall
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.