ADVERTISEMENT

ദുബായ്∙ എണ്ണ ഉൽപാദക രാജ്യത്ത് കാലാവസ്ഥ ഉച്ചകോടി നടത്താൻ തീരുമാനിക്കുന്നതിനു മുമ്പു തന്നെ മലിനീകരണം കുറയ്ക്കാൻ എണ്ണക്കമ്പനികളുമായി ധാരണയുണ്ടാക്കിയെന്ന് യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ് 28 പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബർ. ഭാവിയുടെ ആവശ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചെന്നു പറ‍ഞ്ഞ അദ്ദേഹം, 2030 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളുന്നത് പൂർണമായി ഇല്ലാതാക്കുമെന്ന് കമ്പനികൾ ഉറപ്പു നൽകിയതായും അറിയിച്ചു. 

ഭാവി തലമുറയ്ക്കു വേണ്ടി ഭിന്നതകൾ മറന്ന് ഒന്നിക്കണമെന്നു പറഞ്ഞ സുൽത്താൻ എല്ലാ വ്യവസായങ്ങളും മലിനീകരണ രഹിത ഊർജ സ്രോതസ്സുകളിലേക്കു മാറണമെന്നും ആവശ്യപ്പെട്ടു. സാങ്കേതിക വിദ്യയും മലിനീകരണ മുക്തമാകണം. എല്ലാ രാജ്യങ്ങളും മുൻഗണനാ വിഷയമായി പ്രകൃതിയെയും ജീവനെയും ജീവനോപാധികളെയും കാണണം. വെള്ളം, ഭക്ഷണം, കൃഷി ആരോഗ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പ്രസിഡന്റ് ഈജിപ്തിന്റെ സമേ ഷുക്രിയിൽ നിന്ന്  സുൽത്താൻ അധ്യക്ഷ പദം ഏറ്റെടുത്തതോടെ ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. 160 രാഷ്ട്രത്തലവന്മാരും 85000 പ്രതിനിധികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി 9 മണിയോടെ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്യും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, വത്തിക്കാൻ രാഷ്ട്രത്തലവൻ കൂടിയായ ഫ്രാൻസിസ് മാർപാപ്പ എന്നിവർ വിവിധ കാരണങ്ങളാൽ പരിപാടിയിൽ പങ്കെടുക്കില്ല.  

English Summary:

Oil companies are ready to reduce pollution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com