യുഎസ് കോൺഗ്രസ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ
Mail This Article
×
വാഷിങ്ടൻ ∙ യു എസ് ജനപ്രതിനിധി സഭാംഗമാകാൻ ഇന്ത്യൻ വംശജയായ ദേശീയ സുരക്ഷാ വിദഗ്ധ ക്രൈസ്റ്റിൽ കൗൾ മത്സരിക്കും. അടുത്ത വർഷം നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വെർജീനിയയിലാണ് ജനവിധി തേടുന്നതെന്ന് അവർ പ്രഖ്യാപിച്ചു. അതിനു മുൻപ് ഡെമോക്രാറ്റ് പാർട്ടി പ്രൈമറിയിൽ വിജയിക്കേണ്ടതുണ്ട്.
ഇന്ത്യൻ വംശജരും ദക്ഷിണേഷ്യക്കാരും ഏറെയുള്ള ടെൻത് ഡിസ്ട്രിക്ടിൽ നിന്നാണ് കൗൾ മത്സരിക്കാനൊരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ പ്രമീള ജയ്പാലിനു ശേഷം യുഎസ് കോൺഗ്രസ് അംഗമാകുന്ന ആദ്യ ഇന്ത്യൻ വംശജയാകും. പ്രമീളയുടെ സഹോദരി സുശീല ജയ്പാൽ ഓറിഗനിൽ നിന്ന് ഡെമോക്രാറ്റ് സ്ഥാനാർഥിത്വത്തിനായി ശ്രമിക്കുന്നുണ്ട്. കൗളിന്റെ പിതാവ് കശ്മീരിൽനിന്നും മാതാവ് പഞ്ചാബിൽനിന്നുമുള്ളവരാണ്.
English Summary:
Indian origin announced candidacy for US Congress
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.