ഫുട്ബോൾതാരം ബാജിയോയെ തോക്കിന്റെ പാത്തികൊണ്ടിടിച്ചു, മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം വീട് കൊള്ളയടിച്ചു
Mail This Article
×
റോം ∙ പ്രശസ്ത ഇറ്റാലിയൻ ഫുട്ബോൾതാരം റോബർട്ടോ ബാജിയോയെ (57) ആക്രമിച്ച ശേഷം വീട് കൊള്ളയടിച്ചു. ഇറ്റലിയിലെ വിസെൻസയിലുള്ള വീട്ടിൽ ബാജിയോ യൂറോ കപ്പ് ഫുട്ബോൾ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അക്രമികൾ എത്തിയത്.
ബാജിയോയുടെ തലയ്ക്ക് തോക്കിന്റെ പാത്തി കൊണ്ടിടിച്ച അക്രമികൾ അദ്ദേഹത്തെയും കുടുംബത്തെയും ഒരു മുറിക്കുള്ളിലാക്കി പൂട്ടി. തുടർന്ന് ആഭരണങ്ങൾ, വാച്ചുകൾ, പണം എന്നിവ കവർന്നു.
ബാജിയോയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ടെങ്കിലും പരുക്കുകൾ ഗുരുതരമല്ല. ഇറ്റലിയിൽ നിന്നുള്ള ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ബാജിയോ 1994 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ ലോകത്തിന് പരിചിതനാണ്.
English Summary:
Italian footballer Roberto Baggio was attacked robbed his house
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.