യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബൈഡൻ പിന്മാറണമെന്ന് ഒബാമയും

Mail This Article
×
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിൽനിന്ന് ജോ ബൈഡൻ പിന്മാറണമെന്ന അഭിപ്രായമാണ് മുൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കുമെന്ന് റിപ്പോർട്ടുകൾ. ഡെമോക്രാറ്റ് സ്ഥാനാർഥിയായി ബൈഡനാണു രംഗത്തെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്താനുള്ള സാധ്യത വിദൂരമാണെന്ന ആശങ്ക അടുപ്പമുള്ളവരുമായി ഒബാമ പങ്കുവച്ചെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ട്രംപുമായി ആദ്യ സംവാദത്തിലെ മോശം പ്രകടനമാണ് പ്രധാന കാരണം. ബൈഡൻ പിന്മാറണമെന്ന് അഭിപ്രായപ്പെടുന്ന പാർട്ടി നേതാക്കളുടെ എണ്ണം കൂടുന്നതിനിടെയാണ് ഒബാമയും അഭിപ്രായം വെളിപ്പെടുത്തിയത്.
English Summary:
Barack Obama wants Joe Biden to step down from US president elections
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.