ADVERTISEMENT

ഇസ്‌ലാമാബാദ് ∙ ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വിദേശസന്ദർശനത്തിനിടെ ലഭിച്ച ആഭരണം മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് പുതിയ അഴിമതിക്കേസ്. ഏഴരക്കോടി പാക്കിസ്ഥാൻ രൂപ വില വരുന്ന ആഭരണം സർക്കാർ പാരിതോഷിക ശേഖരം സൂക്ഷിക്കുന്ന ‘തോഷഖാന’യിൽനിന്ന് വാങ്ങിയ ശേഷം ഇമ്രാനും ഭാര്യ ബുഷ്റയും ചേർന്നു മറിച്ചുവിറ്റെന്നാണ് ആരോപണം.

തോഷഖാന അഴിമതിയുമായി ബന്ധപ്പെട്ട് ഇമ്രാനെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ കേസും ഇമ്രാനും ഭാര്യയ്ക്കുമെതിരെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ നൽകിയ മറ്റൊരു കേസും നേരത്തേയുണ്ട്. ഈ പരമ്പരയിലെ മൂന്നാമത്തെ കേസാണിത്. ഇമ്രാനും ഭാര്യയും ഇപ്പോൾ ജയിലിലാണ്. 

English Summary:

Jewellery corruption case against Imran Khan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com