ADVERTISEMENT

വാഷിങ്ടൻ ∙ ഒരുകാലത്ത് ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് (40). ഒരിക്കൽ ട്രംപ് അമേരിക്കയുടെ ഹിറ്റ്ലറാണോ എന്നു ചോദിച്ചയാളാണ് വാൻസ്. ‘മൂല്യച്യുതിയെന്നും’ ‘പൂർണ ഫ്രോഡെന്നും’ അദ്ദേഹം ട്രംപിനെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ, 2020 ൽ വാൻസ് ട്രാക്ക് മാറി ട്രംപിന്റെ അനുയായിയായി.

ഒഹായോയിൽനിന്നുള്ള സെനറ്ററായിരുന്ന അദ്ദേഹം ഒഹായോയിലെ മിഡിൽടൗണിൽ ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്നയാളാണ്. യുഎസിന്റെ പ്രത്യേക സേനാവിഭാഗമായ മറീൻസിന്റെ ഭാഗമായി ഇറാഖിൽ ഉൾപ്പെടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിലിക്കൺവാലിയിൽ ഫിനാൻസ് പ്രഫഷനലെന്ന രീതിയിലും പ്രവർത്തിച്ചു.

യുക്രെയ്നിനു സൈനിക സഹായം നൽകുന്നതിനെ വാൻസ് വിമർശിച്ചിട്ടുണ്ട്. യുക്രെയ്നെ സമ്മർദത്തിലാക്കി യുദ്ധം നിർത്താൻ വാൻസ് അധികാരത്തിലെത്തിയാൽ ശ്രമിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് ആശങ്കയുണ്ട്. സ്ത്രീവിരുദ്ധ, ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങളുടെ പേരിലുള്ള ആരോപണങ്ങളും വാൻസിനു നേരെ ഉയർന്നിരുന്നു.

English Summary:

JD Vance becomes Vice President in US Presidential election

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com