ADVERTISEMENT

അസ്മാറ ∙ എറിട്രിയൻ ഓർത്തഡോക്സ് സഭാതലവനായി ആർച്ച്ബിഷപ് ആബൂനാ ബസേലിയോസ് (ബേസിൽ) തിരഞ്ഞെടുക്കപ്പെട്ടു. തലസ്ഥാനമായ അസ്മാറയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ ജനുവരി 26-ന് സഭയുടെ ആറാമത്തെ പാത്രിയർക്കീസായി സ്ഥാനാരോഹണം ചെയ്യും. 2022–ൽ കാലംചെയ്ത ആബൂനാ കെർലോസ് പാത്രിയർക്കീസിന്റെ പിൻഗാമിയാണ്. പാത്രിയർക്കേറ്റിൽ ചീഫ് അഡ്മിനിസ്ട്രേറ്റർ ആയിരുന്നു. എറിട്രിയൻ സഭ മലങ്കര ഓർത്തഡോക്സ് സഭ ഉൾപ്പെടുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിൽ പെടുന്നു. വടക്കുകിഴക്കൻ ആഫ്രിക്കയിൽ ഇത്യോപ്യയുടെ അയൽരാജ്യമാണ് എറിട്രിയ.

English Summary:

New Patriarch of Eritrean Orthodox Church: Archbishop Basilios has been elected as the sixth Patriarch of the Eritrean Orthodox Church. The enthronement ceremony will take place on January 26th in Asmara.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com