ADVERTISEMENT

റിയാദ്∙രണ്ടു ദിവസം തുടർച്ചയായി പെയ്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയി. താഴ്‌വരകളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപകമായി വെള്ളം കയറി. നൂറുകണക്കിനു വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരെയും ഡെലിവറി ജീവനക്കാരെയും അഗ്നിരക്ഷാസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു രക്ഷപ്പെടുത്തി. ജിദ്ദയിൽ നിന്നുള്ള വിമാന സർവീസുകളും തടസ്സപ്പെട്ടു. മഴയിലും മക്കയിൽ തീർഥാടനം തടസ്സപ്പെട്ടില്ല. 

സൗദിയിൽ ഈ ആഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മക്ക, ജിദ്ദ, അൽബാഹ, അസീർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങളോട് വീട്ടിൽ തന്നെ തുടരാനും നിർദേശിച്ചിട്ടുണ്ട്.

English Summary:

Saudi Arabia floods: Heavy rains caused devastating flash floods in Mecca, Jeddah, and Medina, stranding hundreds of vehicles and disrupting flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com