ഇറ്റലിയുടെ മാധ്യമപ്രവർത്തകയെ ഇറാൻ മോചിപ്പിച്ചു

Mail This Article
റോം ∙ ടെഹ്റാനിൽ തടവിലായിരുന്ന ഇറ്റാലിയൻ മാധ്യമപ്രവർത്തക ചെചീലിയ സാലയെ (29) ഇറാൻ മോചിപ്പിച്ചു. സാല നാട്ടിലേക്കു പുറപ്പെട്ടതായി ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനിയുടെ ഓഫിസ് അറിയിച്ചു.
-
Also Read
സൗദിയിൽ തോരാതെ മഴ; വാഹനങ്ങൾ ഒഴുകിപ്പോയി
യുഎസ് വാറന്റ് പ്രകാരം ഇറാൻകാരനായ വ്യാപാരി മുഹമ്മദ് അബേദീനി മിലാനിൽ അറസ്റ്റിലായതിനു പിന്നാലെ ഡിസംബർ 19 ന് ആണു ടെഹ്റാനിൽ ജേണലിസ്റ്റ് വീസയിൽ ജോലിയെടുത്തിരുന്ന സാലയെ ചാരവൃത്തിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ജോർദാനിൽ 3 യുഎസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ യെമനിലെ ഹൂതികൾക്ക് ഡ്രോൺ യന്ത്രഭാഗങ്ങൾ വിതരണം ചെയ്തതെന്നാരോപിച്ചായിരുന്നു അബേദീനിയുടെ അറസ്റ്റ്. ഇരുരാജ്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണു മാധ്യമപ്രവർത്തകയുടെ മോചനമെന്ന് ഇറ്റലി പറഞ്ഞു. എന്നാൽ, മിലാനിൽ ജയിലിലുള്ള അബേദീനിക്കെതിരായ കേസിന്റെ കാര്യത്തിൽ വ്യക്തതയില്ല.