ഈജിപ്ത് സർക്കാരിന്റെ വിമർശകൻ യുഎഇ കസ്റ്റഡിയിൽ
Mail This Article
×
ദുബായ്∙ ഈജിപ്ത് സർക്കാരിന്റെ പ്രധാന വിമർശകൻ അബ്ദുൽ റഹ്മാൻ അൽ ഖറാദാവിയെ യുഎഇ കസ്റ്റഡിയിലെടുത്തു. ലബനനിലായിരുന്ന അൽ ഖറാദാവിയെ യുഎഇയുടെ അഭ്യർഥന പ്രകാരം അറസ്റ്റ് ചെയ്തു കൈമാറുകയായിരുന്നു. സംഘർഷത്തിനു ശ്രമിച്ചു, പൊതുസുരക്ഷ അപകടത്തിലാക്കി എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മുസ്‌ലിം ബ്രദർഹുഡിന്റെ ആത്മീയ നേതാവായിരുന്ന യൂസഫ് അൽ ഖറാദാവിയുടെ മകനാണ് അബ്ദുൽ റഹ്മാൻ. പലതവണ ഈജിപ്ത് ജയിലിലടച്ച യൂസഫ് 2022ലാണു മരിച്ചത്. 2011ൽ അറബ് വസന്ത പ്രക്ഷോഭ കാലത്ത് ഹുസ്നി മുബാറക്കിനെ അട്ടിമറിക്കുന്നതിനു അബ്ദുൽ റഹ്മാൻ നേതൃത്വം നൽകിയിരുന്നു.
English Summary:
Dubai: Prominent Muslim Brotherhood figure Abdul Rahman al-Qaradawi arrested in Dubai on charges of incitement and endangering public security
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.