വെനസ്വേലയിൽ മഡുറോയ്ക്കെതിരെ പ്രതിഷേധം: പ്രതിപക്ഷനേതാവിനെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി, വിട്ടയച്ചു
Mail This Article
കാരക്കസ്∙ വെനസ്വേലയിലെ പ്രതിപക്ഷനേതാവ് മരിയ കോറിന മച്ചാഡോയെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അനുയായികൾ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം. മഡുറോ വീണ്ടും പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യുന്നതിനെതിരെ നടന്ന സമരത്തിലാണു നാടകീയ സംഭവങ്ങൾ. റാലിക്കിടെ സൈനികർ മരിയയോടു ഒപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. ഒരു മോട്ടർ സൈക്കിളിലാണ് അവരെ കൊണ്ടുപോയത്.
-
Also Read
ആകാശവീട്ടിൽ ഒത്തിരിക്കാലം
എന്നാൽ, പിന്നീട് സമൂഹമാധ്യമത്തിൽ മരിയ വിഡിയോ പോസ്റ്റ് ചെയ്യുകയും താൻ സ്വതന്ത്രയായെന്ന് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ മഡുറോ വിജയിച്ചതിനെത്തുടർന്ന് മൂന്നാംവട്ടവും പ്രസിഡന്റാകുകയാണ് അദ്ദേഹം. ഈ തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും യഥാർഥത്തിൽ തങ്ങളാണ് വിജയിച്ചതെന്നും പ്രതിപക്ഷം പറയുന്നു. രാജ്യാന്തര നിരീക്ഷകരും ഇതു ശരിവയ്ക്കുന്നുണ്ട്. മരിയയ്ക്കു പിന്തുണയുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.