ADVERTISEMENT

ലൊസാഞ്ചലസ് (കലിഫോർണിയ, യുഎസ്) ∙ ലൊസാഞ്ചലസിൽ ആളിപ്പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 16 ആയി. കനത്ത കാറ്റ് വീണ്ടും എത്തുംമുൻപ് തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിരക്ഷാസന. പാലിസെയ്ഡ്സിൽ 5 പേരും ഈറ്റണിൽ 11 പേരുമാണ് മരിച്ചത്. യഥാർഥ മരണസംഖ്യ ഇതിലും ഏറെയാണെന്നാണ് വിവരം. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനായി, പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു തിരച്ചിൽ തുടരുകയാണ്.നഗരത്തിലെ പ്രധാന സ്മാരകങ്ങളടക്കം ഭീഷണിയിലാണ്. 

  • Also Read

വരണ്ട കാറ്റ് കനക്കുന്നതോടെ വരുംദിവസങ്ങളിൽ കാട്ടുതീ കൂടുതൽ പടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ കനത്ത കാറ്റുണ്ടായേക്കും. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗം കൈവരിച്ചേക്കാം. സാന്റാ അന കാറ്റ് വീണ്ടും വീശാനുള്ള സാധ്യത ജനങ്ങളെ ഭയപ്പെടുത്തുന്നു. ദേശീയ കാലാവസ്ഥാ സർവീസ് ഇതേക്കുറിച്ചു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കാട്ടുതീയിൽ നാശനഷ്ടം കൂടാനുള്ള കാരണം സാന്റാ അനയായിരുന്നു. 

സ്കൂളുകളും വ്യവസായകേന്ദ്രങ്ങളുമടക്കം ചാമ്പലായി. ലൊസാഞ്ചലസിലെ മുപ്പത്തയ്യായിരത്തോളം വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി എത്തിക്കാനായിട്ടില്ല. അഗ്നിരക്ഷാ പ്രവർത്തകരെന്ന വ്യാജേന എത്തുന്ന കവർച്ചക്കാരുടെ ശല്യവുമുണ്ട്. കാട്ടുതീ ഭീഷണിയുള്ള സ്ഥലങ്ങളിൽനിന്നു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ ജനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ലൊസാഞ്ചലസിലെ കലിഫോർണിയ സർവകലാശാലാ ക്യാംപസിലേക്കും കാട്ടുതീ വ്യാപിച്ചേക്കാമെന്ന് അധികൃതർ വിദ്യാർഥികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

English Summary:

Los Angeles Wildfire: Los Angeles Wildfires have tragically claimed 16 lives, with strong winds threatening to worsen the situation. The fire continues to spread, jeopardizing major landmarks and causing widespread damage across the city.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com