സുനിത വില്യംസിന് എട്ടാമത്തെ ബഹിരാകാശ നടത്തം

Mail This Article
×
കേപ് കനവെറൽ (യുഎസ്) ∙ ഇന്ത്യൻ വംശജയായ യുഎസ് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്തെ അറ്റകുറ്റപ്പണികൾക്കായുള്ള ബഹിരാകാശ നടത്തത്തിനായി ഇന്നലെ പുറത്തിറങ്ങി. ഒരാഴ്ചത്തെ സന്ദർശനത്തിനെത്തി പേടകത്തകരാർ മൂലം കഴിഞ്ഞ 7 മാസമായി നിലയത്തിൽ കഴിയുന്ന സുനിതയുടെ എട്ടാമത്തെ ‘സ്പേസ‌്‌വോക്’ ആണിത്. നിലയത്തിലെ സഹപ്രവർത്തകൻ നിക്ക് ഹേഗിനൊപ്പമായിരുന്നു നടത്തം. സുനിതയെയും ഒപ്പം മടക്കയാത്ര മുടങ്ങിയ ബുച്ച് വിൽമോറിനെയും അടുത്തമാസം തിരികെയെത്തിക്കാനാണ് നാസയുടെ നീക്കം.
English Summary:
Sunita Williams' Eighth Spacewalk: Repairing the international space station
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.