താലിബാൻ നേതാക്കളുടെ അറസ്റ്റ് തേടി അപേക്ഷ

Mail This Article
×
ഹേഗ് (നെതർലൻഡ്സ്) ∙ അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദ, താലിബാൻ ഉന്നത നേതാവും ന്യായാധിപനുമായ അബ്ദുൽ ഹക്കീം ഹഖാനി തുടങ്ങിയവർക്കെതിരെ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിമിനൽ കോടതിയിൽ (ഐസിസി) അപേക്ഷ.
ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനാണ് അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന വിവേചനങ്ങളിലും കുറ്റകൃത്യങ്ങളിലും ഇവർ ഉത്തരവാദികളാണെന്നു ചൂണ്ടിക്കാട്ടി അപേക്ഷ നൽകിയത്. രാജ്യാന്തര ക്രിമിനൽ കോടതിയുടെ മൂന്നംഗ ജഡ്ജിങ് പാനൽ അപേക്ഷയിൽ നടപടിയെടുക്കും. 2007 മുതൽ ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ ഐസിസി പ്രോസിക്യൂട്ടർമാർ നടത്തിയിരുന്നു. എന്നാൽ 2022 മുതലാണ് അന്വേഷണം ഊർജിതമായത്.
English Summary:
The International Criminal Court: ICC seeks arrest warrants for top Taliban leaders
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.