സ്റ്റാർഗേറ്റ്: മസ്കും ആൾട്മാനും അടിയായി

Mail This Article
×
ന്യൂയോർക്ക് ∙ ഡോണൾഡ് ട്രംപ് സ്ഥാപിക്കാനുദ്ദേശിക്കുന്ന എഐ ഡേറ്റ സെന്ററായ സ്റ്റാർഗേറ്റിനെച്ചൊല്ലി ഓപ്പൺ എഐ സിഇഒ സാം ആൾട്മാനും ടെസ്‌ല ഉടമ ഇലോൺ മസ്കും തമ്മിൽ തർക്കം. 50,000 കോടി യുഎസ് ഡോളർ ബജറ്റിലുള്ള പദ്ധതി ഓപ്പൺ എഐ, ഓറക്കിൾ, സോഫ്റ്റ്ബാങ്ക് എന്നീ കമ്പനികളുടെ സഹകരണത്തോടെ സ്ഥാപിക്കുമെന്നാണു ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ, ട്രംപ് സർക്കാരിൽ നിർണായക സ്വാധീനം ചെലുത്തുന്ന മസ്ക്, ഈ പദ്ധതിക്കു വേണ്ട പണം സംരംഭകരുടെ കയ്യിൽ ഇല്ലെന്നു സമൂഹമാധ്യമത്തിൽ കുറിച്ചു. ഇതിനെ ചോദ്യം ചെയ്ത ആൾട്മാൻ യുഎസിനു വേണ്ടി നിലകൊള്ളാൻ മസ്കിനോട് ആവശ്യപ്പെട്ടു.
English Summary:
StarGate: Musk challenges Altman and Trump's ambitious AI project
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.