ADVERTISEMENT

ന്യൂയോർക്ക് ∙ പുലിറ്റ്സർ പുരസ്കാരജേതാവായ കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ജൂൽസ് ഫൈഫർ (95) അന്തരിച്ചു. തിരക്കഥകളും നാടകങ്ങളും എഴുതിയിട്ടുണ്ട്. നോർട്ടൻ ജസ്റ്ററുടെ ‘ദ് ഫാന്റം ടോൾബൂത്ത്’ (1961) എന്ന കുട്ടികൾക്കായുള്ള സാഹസിക നോവലിനുവേണ്ടി വരച്ച ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടി.  

യുദ്ധാനന്തര അമേരിക്കയുടെ രാഷ്ട്രീയവും ജീവിതവും ആക്ഷേപഹാസ്യത്തിലൂടെ ആവിഷ്കരിച്ച ‘ഫൈഫർ’ കാർട്ടൂൺ സ്ട്രിപ് 1956 മുതൽ 2000 വരെ യുഎസ് പ്രസിദ്ധീകരണമായ വില്ലേജ് വോയ്സിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ കാർട്ടൂണുകൾക്കാണ് 1968 ൽ പുലിറ്റ്സർ ലഭിച്ചത്. 2010 ൽ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും നൽകി.

English Summary:

Jules Feiffer: Pulitzer Prize-winning cartoonist and writer Jules Feiffer (95) has passed away.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com