കടയിൽനിന്നു കട്ടാൽ അറസ്റ്റ്; ട്രംപിന്റെ ആദ്യ കുടിയേറ്റ ബില്ലിന് അംഗീകാരം

Mail This Article
വാഷിങ്ടൻ ∙ കടയിൽനിന്നു സാധനങ്ങൾ മോഷ്ടിക്കുന്നതും ഭവനഭേദനവും ഉൾപ്പെടെ കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് വ്യവസ്ഥ ചെയ്യുന്ന സുപ്രധാന റിപ്പബ്ലിക്കൻ ബില്ലിന് യുഎസ് കോൺഗ്രസിലെ ജനപ്രതിനിധി സഭയുടെയും അംഗീകാരമായി. സഭയിലെ റിപ്പബ്ലിക്കൻ പക്ഷത്തിനൊപ്പം 46 ഡെമോക്രാറ്റ് അംഗങ്ങൾ കൂടി ചേർന്നതോടെ 156 ന് എതിരെ 263 വോട്ടിനാണു ‘ലേക്കൻ റൈലി ആക്ട്’ പാസായത്. സെനറ്റിൽ ഈ ബിൽ 12 ഡെമോക്രാറ്റുകൾ കൂടി പിന്തുണച്ച് 64–35 വോട്ടുനിലയിൽ നേരത്തേ പാസായിരുന്നു. ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു നിയമമാക്കും.
-
Also Read
കാർട്ടൂണിസ്റ്റ് ജൂൽസ് ഫൈഫർ അന്തരിച്ചു
ജോർജിയയിലെ ആതൻസിൽ യൂണിവേഴ്സിറ്റി ക്യാംപസിനു സമീപം ജോഗിങ്ങിനിടെ 22 വയസ്സുകാരി ലേക്കൻ റൈലിയെ വെനസ്വേലയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരൻ കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിൽ വൻപ്രാധാന്യം നേടിയ സംഭവമായിരുന്നു. റൈലിയുടെ കൊലപാതകത്തിനു മുൻപേ ഇയാൾ കടയിൽനിന്ന് സാധനം മോഷ്ടിച്ച കേസിൽ നോട്ടപ്പുള്ളിയായിരുന്നെങ്കിലും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നില്ല.
കുടിയേറ്റ വിരുദ്ധ നടപടികളിൽ അധികൃതരുടെ കയ്യിലെ കരുത്തൻ ആയുധമാകാൻ പോകുന്ന ‘ലേക്കൻ റൈലി ആക്ട്’ ഇന്ത്യയിൽനിന്നുള്ളവർക്കും ഭീഷണിയാണ്.
കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ട കേസ്: പൊലീസുകാർക്ക് മാപ്പ്
വാഷിങ്ടൻ ∙ കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ജയിലിലായിരുന്ന 2 പൊലീസുകാർക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാപ്പു നൽകി. 2020 ഒക്ടോബർ 23ന് പൊലീസ് പിന്തുടരുന്നതിനിടെ വാഹനം ഇടിച്ചാണ് 20 വയസ്സുകാരനായ ഹൈൽറ്റൺ ബ്രൗൺ കൊല്ലപ്പെട്ടത്.