ADVERTISEMENT

ബാങ്കോക്ക് ∙ ആയിരക്കണക്കിന് പങ്കാളികൾ വിവാഹം റജിസ്റ്റർ ചെയ്തതോടെ തായ്​ലൻഡ് സ്വവർഗ വിവാഹത്തിനു നിയമപ്രാബല്യം നൽകിയത് ആഘോഷമാക്കി. ഇന്നലെ ഒരൊറ്റ ദിവസം തന്നെ ബാങ്കോക്കിൽ 1448 ജോടികൾ റജിസ്റ്റർ ചെയ്തു. ഇനി മുതൽ പുരുഷൻമാർ തമ്മിലും സ്ത്രീകൾ തമ്മിലും നടക്കുന്ന വിവാഹത്തിന് എല്ലാതരം അംഗീകാരവും ഉണ്ടാകും. സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനും അനന്തരാവകാശം നൽകാനും കഴിയും. ഭാര്യ, ഭർത്താവ് തുടങ്ങിയ വാക്കുകൾക്കു പകരം പങ്കാളി അടക്കമുള്ള ലിംഗ നിഷ്പക്ഷ പദങ്ങൾ നിലവിൽ വന്നു. 

English Summary:

Thailand legalizes same-sex marriage: A historic victory for LGBTQ+ rights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com