ADVERTISEMENT

മെയ്സൽ ജബാൽ (ലബനൻ) ∙ ഇസ്രയേൽ–ഹിസ്ബുല്ല യുദ്ധത്തിലെ വെടിനിർത്തൽ കരാർ വ്യവസ്ഥ പ്രകാരം തെക്കൻ ലബനനിൽ നിന്ന് ഇസ്രയേൽ സേന പിൻവാങ്ങുന്നതിനുള്ള സമയം ഫെബ്രുവരി 18 വരെ നീട്ടിയതായി യുഎസ് അറിയിച്ചു. കഴിഞ്ഞ നവംബറിൽ യുഎസ് മേൽനോട്ടത്തിൽ ഒപ്പുവച്ച കരാറിൽ 60 ദിവസത്തിനുള്ളിൽ തെക്കൻ ലബനനിൽ നിന്ന് ഇസ്രയേൽ സേന പൂർണമായും പിൻവാങ്ങുമെന്നു പറഞ്ഞിരുന്നു. തെക്കൻ ലബനനിൽ ലബനന്റെ പട്ടാളത്തെ വിന്യസിക്കാൻ വൈകുന്നത് ഹിസ്ബുല്ല ഇവിടം വീണ്ടും അധീനത്തിലാക്കാൻ ഇടയാക്കുമെന്ന ഇസ്രയേലിന്റെ വാദം അംഗീകരിച്ചാണു തീയതി നീട്ടിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 2023 ഒക്ടോബർ 7നു മുൻപ് ഇരുപക്ഷവും തടവിലാക്കിയവരുടെ മോചനം സംബന്ധിച്ച് ഇസ്രയേലും ലബനനും ചർച്ച പുനരാരംഭിക്കുമെന്നും പറഞ്ഞു. 

ഇതേസമയം, വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിക്കുന്നതായി ആരോപിച്ച് ഞായറാഴ്ച തെക്കൻ ലബനനിൽ നടന്ന പ്രതിഷേധറാലിക്കു നേരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ 22 പേർ കൊല്ലപ്പെട്ടു. 124 പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 6 സ്ത്രീകളും ഒരു ലബനീസ് പട്ടാളക്കാരനുമുണ്ട്. അതിർത്തിയിലെ 20 ഗ്രാമങ്ങളിൽ പ്രതിഷേധവും സംഘർഷവുമുണ്ടായി. ഹിസ്ബുല്ല പതാകയുമായാണ് പ്രതിഷേധക്കാരെത്തിയത്.

English Summary:

Israel Delays Lebanon Withdrawal: Israel's delayed withdrawal from Lebanon extends the ceasefire agreement until February 18th due to concerns about Hezbollah. Protests in border villages followed the announcement, resulting in 22 fatalities.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com