എണ്ണ കയറ്റുമതി: ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ ട്രംപ്

Mail This Article
വാഷിങ്ടൻ ∙ ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധം സമ്പൂർണമാക്കാൻ ലക്ഷ്യമിടുന്ന ‘പരമാവധി സമ്മർദ’നയം പുനഃസ്ഥാപിക്കുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു. എണ്ണ കയറ്റുമതിയിൽനിന്നു ലഭിക്കുന്ന പണം ഇറാൻ ആണവ സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്നതു തടയുന്നതിനാണിത്. ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുൻപാണ് ട്രംപ് ആദ്യ ഭരണകാലത്തെ നയം തിരിച്ചുകൊണ്ടുവന്നത്. ആണവായുധം നിർമിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
-
Also Read
ഫിലിപ്പീൻസ്: വൈസ് പ്രസിഡന്റ് പുറത്ത്
ഇതേസമയം, ഇറാനുമായുള്ള ആണവ സമാധാനക്കരാർ പരിഷ്കരിക്കാൻ താൽപര്യപ്പെടുന്നതായി ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ആണവപ്രശ്നത്തിൽ നയതന്ത്രത്തിന് ഒരവസരം കൂടി നൽകാൻ താൽപര്യപ്പെടുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഹ്ചി സ്വാഗതം ചെയ്തു. എന്നാൽ, ഇസ്രയേൽ ഇത് അട്ടിമറിക്കുമോയെന്ന് ഭീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
∙ യുഎസിൽ നിന്നു തിരിച്ചയയ്ക്കപ്പെട്ട കുടിയേറ്റക്കാരെ വഹിച്ചുള്ള ആദ്യ സൈനിക വിമാനം ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ ലാൻഡ് ചെയ്തു. 2 പതിറ്റാണ്ടുകളായി ഭീകരരെ തടങ്കലിൽ ഇട്ടിരുന്ന ഈ നാവികത്താവളം ഇനി അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനായി ഉപയോഗിക്കുകയാണ്. ഇക്വഡോർ, ഗുവാം, ഹോണ്ടുറാസ്, പെറു എന്നിവിടങ്ങളിലേക്ക് 7 യാത്രകളിലായി അനധികൃത കുടിയേറ്റക്കാരെ എത്തിച്ചു.
∙ ട്രാൻസ്ജെൻഡറുകളെ വനിതകളുടെ കായികയിനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയുള്ള ഉത്തരവിറങ്ങി.