പലസ്തീൻ ബുക് ഷോപ്പിൽ ഇസ്രയേൽ റെയ്ഡ്, അറസ്റ്റ്

Mail This Article
×
ജറുസലം ∙ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജനിൻ, തുബാസ് എന്നീ പട്ടണങ്ങളിൽ പലസ്തീൻകാരുടെ കൂടുതൽ വീടുകളും കെട്ടിടങ്ങളും ഇസ്രയേൽ സൈന്യം ഇടിച്ചുനിരത്തി. കിഴക്കൻ ജറുസലമിൽ ദീർഘകാലമായി പലസ്തീൻ ഉടമസ്ഥതയിലുള്ള പ്രശസ്തമായ ബുക് ഷോപ്പിൽ റെയ്ഡ് നടത്തിയ ഇസ്രയേൽ പൊലീസ്, ഉടമകളായ അഹ്മദ്, മഹ്മൂദ് എന്നിവരെ അറസ്റ്റ് ചെയ്തു. അക്രമം പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങൾ വിറ്റെന്നാരോപിച്ചാണു നടപടി.
നൂറുകണക്കിനു പുസ്തകങ്ങൾ പൊലീസ് കൊണ്ടുപോയി. കട അടച്ചുപൂട്ടാനും ഉത്തരവിട്ടു. മൂന്നു നിലകളുള്ള എജ്യൂക്കേനൽ ബുക് ഷോപ് 40 വർഷം മുൻപ് തുടങ്ങിയതാണ്. ജനുവരിയിൽ മാത്രം വെസ്റ്റ്ബാങ്കിൽ 60 കുട്ടികളടക്കം 580 പലസ്തീൻകാർ അറസ്റ്റിലായെന്നാണു റിപ്പോർട്ട്. 1967ലെ യുദ്ധത്തിലാണ് ഗാസ, വെസ്റ്റ്ബാങ്ക്, ജറുസലം എന്നിവ ഇസ്രയേൽ പിടിച്ചെടുത്തത്.
English Summary:
Israeli Raid on Palestinian Bookstore: Owners arrested, Hundreds of books confiscated
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.