ADVERTISEMENT

സാൻ ഫ്രാൻസിസ്കോ ∙ 9740 കോടി ഡോളറിന് കമ്പനി ഏറ്റെടുക്കാൻ താൽപര്യപ്പെട്ടുള്ള ഇലോൺ മസ്കിന്റെ ഓഫർ ഓപ്പൺഎഐ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിരസിച്ചു. ലോകമെങ്ങും തരംഗം സൃഷ്ടിക്കുന്ന ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയാണ് ഓപ്പൺഎഐ.

സ്ഥാപനത്തിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായതിനാലാണു മസ്കിന്റെ വാഗ്ദാനം തള്ളിയതെന്നു ഓപ്പൺഎഐ അറിയിച്ചു. ഓപ്പൺഎഐയ്ക്ക് തുടക്കമിട്ടവരിൽ ഒരാളാണ് ഇലോൺ മസ്ക്. എന്നാൽ, ലാഭരഹിത വ്യവസ്ഥയിൽ തുടങ്ങിയ കമ്പനി പിന്നീടു ലാഭമുണ്ടാക്കുന്ന രീതിയിലേക്കു പോയതിനെതിരെ മസ്ക് നിയമയുദ്ധം നടത്തിയിരുന്നു. 

English Summary:

Billionaire Battle: OpenAI rejects Elon Musk's $97.4 billion acquisition bid

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com