പ്രക്ഷോഭകരോട് ക്രൂരത: 41 മുൻ പൊലീസുകാർ അറസ്റ്റിൽ

Mail This Article
×
ധാക്ക ∙ ബംഗ്ലദേശിൽ കഴിഞ്ഞവർഷം നടന്ന വിദ്യാർഥിപ്രക്ഷോഭത്തിനുനേരെ ക്രൂരത കാട്ടിയതിന് 41 മുൻ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ആരോപണവിധേയരായ 1059 പൊലീസുകാരിൽ പെടുന്നവരാണിവർ. 2 വീതം മുൻ ഐജിമാരും മുൻ സിറ്റി പൊലീസ് കമ്മിഷണർമാരും അറസ്റ്റിലായിട്ടുണ്ട്.
പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ രാജിക്കു കാരണമായ പ്രക്ഷോഭത്തിൽ 1400 പേരാണു കൊല്ലപ്പെട്ടത്. സുരക്ഷാസേനകളുടെ വെടിവയ്പിലാണ് ഏറെപ്പേരും മരിച്ചതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം കണ്ടെത്തിയിരുന്നു.
കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങളാണു പൊലീസുകാർക്കെതിരെ പരാതി നൽകിയത്. ആരോപണം നേരിടുന്ന പൊലീസുകാർ ഹസീന രാജ്യം വിട്ടതോടെ സർവീസിൽനിന്നു പുറത്തായി. ഇവരിൽ പലരും ഒളിവിലാണ്; ചിലർ രാജ്യം വിട്ടു.
English Summary:
Brutal crackdown on protesters: 41 former police officers arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.