ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഇരുശ്വാസകോശങ്ങളിലും അണുബാധയ്ക്ക് രണ്ടാഴ്ചയിലേറെയായി ചികിത്സയിൽ കഴിയുന്ന മാർപാപ്പയുടെ നില വെള്ളിയാഴ്ച വൈകുന്നേരം അൽപം മോശമായെങ്കിലും രാത്രി വലിയ ബുദ്ധിമുട്ടില്ലാതെ ഉറങ്ങി. രാവിലെ കാപ്പി കുടിക്കുകയും ദിനപത്രങ്ങൾ വായിക്കുകയും ചെയ്തു. ഇന്നലെ പകൽ പൂർണ വിശ്രമം. ശ്വാസതടസ്സത്തിനൊപ്പം ചുമയുള്ളതിനാൽ ഇടയ്ക്കിടെ വെന്റിലേറ്റർ സഹായത്തോടെയാണ് ശ്വസനം. തൊണ്ടയിൽ നിന്ന് ഡോക്ടർമാർ കഫം നീക്കി. 88 വയസ്സുള്ള മാർപാപ്പയെ കഴിഞ്ഞ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

English Summary:

Pope Francis Health Update: Pope Francis's health condition remains largely unchanged, despite recent improvements. The 88-year-old Pope continues to receive treatment at Gemelli Hospital in Rome for a lung infection.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com