ADVERTISEMENT

സോൾ ∙ പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെടുകയും തുടർന്ന് അറസ്റ്റിലാകുകയും ചെയ്ത ദക്ഷിണ കൊറിയ പ്രസിഡന്റ് യൂൻ സുക് യോലിനെ ജയിലിൽനിന്നു മോചിപ്പിക്കാൻ സോൾ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയുടെ നിർദേശം. ഔദ്യോഗിക അറസ്റ്റിന്റെ കാലാവധി കഴിഞ്ഞതും അറസ്റ്റ് നിയമവിരുദ്ധമെന്നു യൂൻ പരാതിപ്പെട്ടതും പരിഗണിച്ചാണിത്.

ഫെബ്രുവരിയിൽ ഭരണഘടനാ കോടതിയിൽ പൂർത്തിയായ ഇംപീച്ച്മെന്റ് വിചാരണയുടെ വിധി ഉടനെയുണ്ടാകുമെന്നാണു സൂചന. യൂനിനെ പ്രസിഡന്റ് പദവിയിൽനിന്നു നീക്കണോ തുടരാൻ അനുവദിക്കണോ എന്നത് ഉത്തരവിലറിയാം. അട്ടിമറി ആരോപണം അന്വേഷിക്കാനുള്ള നിയമസാധുത അന്വേഷണ ഏജൻസിക്കില്ല എന്നാണ് യൂനിന്റെ അഭിഭാഷകരുടെ വാദം. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 

English Summary:

Military Law Case: Court orders release of Yoon Suk Yeol from Jail

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com