ADVERTISEMENT

വാഷിങ്ടൻ ∙ ചൈനീസ് സാമൂഹിക മാധ്യമമായ ടിക്‌ടോക്കിന് യുഎസിൽ പ്രവർത്തിക്കാൻ 75 ദിവസം കൂടി നൽകി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഈ സമയപരിധിക്കുള്ളിൽ യുഎസിൽ ടിക്‌ടോക്കിനെ അമേരിക്കൻ ഉടമസ്ഥതയിൽ കൊണ്ടുവരാനുള്ള പുതിയ കരാറിലെത്തണം.

ചൈനയ്ക്കെതിരെ പകരംതീരുവ ഏർപ്പെടുത്തിയതിനു തിരിച്ചടിയായി അന്നുതന്നെ 34% അധിക തീരുവ ചൈനയും യുഎസിനെതിരെ പ്രഖ്യാപിച്ചിരുന്നു. ടിക്ടോക് വിൽപനയിൽനിന്നു പിന്മാറുന്നുവെന്നു ചൈനീസ് ഉടമസ്ഥരായ ബൈറ്റ്ഡാൻസ് വൈറ്റ് ഹൗസിനെ അറിയിക്കുകയും ചെയ്തു. തുടർന്നാണു ടിക്ടോക് വിൽപന നടന്നാൽ ചൈനയ്ക്കെതിരായ പകരംതീരുവ ഇളവു ചെയ്യാമെന്ന വാഗ്ദാനവുമായി ട്രംപ് രംഗത്തെത്തിയത്. ഇതിനാണ് 75 ദിവസം കൂടി പ്രവർത്തനാനുമതി നൽകിയത്.

സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് അമേരിക്കയിൽ ടിക്ടോക് ബൈഡൻ ഭരണകൂടം നിരോധിച്ചത്. എന്നാൽ ട്രംപ് ഇടപെട്ടു കാലാവധി നീട്ടിനൽകുകയായിരുന്നു.

English Summary:

Trump Grants TikTok a 75-Day Reprieve: Sale to US owner mandatory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com