സേനാമേധാവി: ഡാൻ കെയ്ന് സെനറ്റ് അംഗീകാരം

Mail This Article
×
വാഷിങ്ടൻ ∙ സംയുക്ത സേനാമേധാവിയായി വ്യോമസേന റിട്ട. ലഫ്. ജനറൽ ഡാൻ കെയ്നിന്റെ നാമനിർദേശത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം. സെനറ്റ് രണ്ടാഴ്ചത്തെ അവധിക്കു പിരിയുന്നതിനു മുൻപ് ഇന്നലെ പുലർച്ചെ നടന്ന വോട്ടെടുപ്പിൽ 25 നെതിരെ 60 വോട്ടിനാണ് അംഗീകാരം. റിപ്പബ്ലിക്കൻ അംഗങ്ങൾക്കു പുറമേ ഡെമോക്രാറ്റുകളും അനുകൂലിച്ച് വോട്ടുചെയ്തു.
ജനറൽ ചാൾസ് ബ്രൗണിനെ സംയുക്ത സേനാമേധാവി പദവിയിൽനിന്നു നീക്കി ഫെബ്രുവരിയിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കെയ്നിനെ നാമനിർദേശം ചെയ്തത്. സംയുക്ത സേനാമേധാവിയായ രണ്ടാമത്തെ കറുത്തവർഗക്കാരനായിരുന്നു ചാൾസ് ബ്രൗൺ.
English Summary:
Senate Confirms Dan Caine as Joint Chiefs of Staff Chairman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.